കവരത്തി;പാർട്ടി നിലപാട് വ്യക്തമാക്കി ബിജെപി ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ കെ.എ൯. കാസിമികോയ,
മുൻ കാലങ്ങളിലേതിന് സമാന രീതിയിലല്ല ബിജെപി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടുള്ളത് ആശയാധിഷ്ഠിത പ്രവർത്തന ശൈലിയിലൂടെ ലക്ഷദ്വീപിൻറെ വികസന സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയാണ് പാർട്ടിയുടെ ലക്ഷ്യം, വികസനത്തിനും, ക്ഷേമപ്രവർത്തനങ്ങൾ സാധാരണക്കാരിലേക്കും അർഹരായ ഗുണഭോക്താക്കളിലേക്കും നേരിട്ടെത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ വികസന സ്വപനങ്ങൾക്ക് ബിജെപി ലക്ഷദ്വീപ് സംസ്ഥാന ഘടകം കരുത്തുള്ള ചിറകുകൾ നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.എ൯. കാസിമികോയ പറഞ്ഞു,
ലക്ഷദ്വീപിലെ ബോർഡ് കോർപ്പറേഷൻ സ്ഥാപനങ്ങളിൽ പാർട്ടിക്ക് അർഹമായ സ്ഥാനം മോദി സർക്കാർ നൽകിയിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് ഏറ്റവും ഗുണകരമായ തരത്തിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു,ബിജെപി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിക്കും പാർട്ടിക്കുമെതിരെ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുന്ന കുപ്രചരണങ്ങളും മാധ്യമ വാർത്തക്കളും അടിസ്ഥാന രഹിതമാണെന്നും വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
അധികാരവും ജനസേവനവും ലക്ഷ്യമിട്ടു പുതിയ ദിശാബോധത്തോടെ മുൻപോട്ടു പോകുന്ന ദ്വീപിലെ പാർട്ടിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കനത്ത വില നല്കേണ്ടിവരുമെന്നും കാസിമികോയ കൂട്ടിച്ചേർത്തു,ലക്ഷദ്വീപിൽ കുറഞ്ഞ കാലയളവിനുള്ളിൽ ബിജെപിയിലേക്ക് വൻതോതിൽ മറ്റ് സംഘടനകളിൽ നിന്നും നിരവധിപേർ കടന്നുവന്നതായും,സജീവ പ്രവർത്തകരായി നിരവധിപേരെ ഇതിനോടകം പാർട്ടി നിശ്ചയിച്ചിട്ടുള്ളതായും,ബിജെപി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എച്ച്.കെ.മുഹമ്മദ് കാസിം,ഷഹർബാൻ എന്നിവർ പറഞ്ഞു,
വിവിധ ദ്വീപുകളിലായി ഇതിനോടകം നൂറുകണക്കിന് ബൂത്തുകമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതായും പൂർണ്ണമാകാത്ത ജില്ലാകമ്മിറ്റികളും മറ്റ് മോർച്ചകളുടെയും കാര്യകർത്താക്കളുടെ ലിസ്റ്റ് സമയ ബന്ധിതമായി പൂർത്തിയാക്കി സംസ്ഥാന അധ്യക്ഷന് മുൻപിൽ എത്തിക്കുന്നതരത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമയായി നടക്കുന്നതായും ജനറൽ സെക്രട്ടറിമാർ കൂട്ടിച്ചേർത്തു,
സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ശ്രദ്ധയിൽ പെട്ടാൽ നടപടി ഉണ്ടാകുമെന്നും ബിജെപി ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ കാസിമികോയ,നാഷണൽ കൗൺസിൽ അംഗം സയിദ് മുഹമ്മദ് എന്നിവർ പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.