രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു

ഉത്തർപ്രദേശില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്.


ഇതൊരു അത്ഭുതമായി കണ്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. പശുവിനെ ആരാധിക്കാനും വലിയ ജനക്കൂട്ടം തടിച്ചുകൂടി. നവജാതശിശുവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്.

ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്ന ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്. കന്നുകാലി വളർത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ പശുവാണ് വിചിത്ര സംഭവത്തിന് കാരണം.

പശു, തൻ്റെ കിടാവിന് ജന്മം നല്‍കിയതോടെ അതിൻ്റെ ശരീരഘടന കണ്ട് നാട്ടുകാർ പശുക്കിടാവിന് ചുറ്റും പ്രാർത്ഥനകളും പൂജകളും നടത്താൻ തുടങ്ങി. നിരവധിപേർ പണവും പൂക്കളും അർപ്പിച്ചു. പശുകുട്ടി ദൈവിക അവതാരമാണെന്നവർ പറയുന്നു. പശുക്കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ ക്യൂ നിന്നു. അതേസമയം പശുക്കിടാവ് ആരോഗ്യവതിയാണെന്ന് മൃഗ ഡോക്ടർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !