ഡബ്ലിൻ: കേരളഹൗസ് കാർണിവൽ സയനോരയ്ക്കും ജാസിക്കുമൊപ്പം ആഘോഷമാക്കിയ മലയാളികളെ ഒന്നാകെ മലയാളി കേറ്ററിംഗ് ഉടമ ചതിച്ചതായി ആരോപണം,നൂറുകണക്കിന് ആളുകൾ കുടുംബത്തോടൊപ്പം പങ്കെടുത്ത കാർണിവലിലാണ് പ്രവാസി മലയാളികളെ ഒന്നാകെ പ്രവാസി മലയാളി ചതിച്ചതായി പരാതി.
വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രവാസി മലയാളികളുടെ ആഘോഷങ്ങളിൽ ഫുഡ് വിതരണം ചെയ്യുന്നത് സാധാരണയായി മലയാളി കേറ്ററിംഗ് ഉടമകൾ തന്നെയായിരിക്കും വിശ്വസ്ഥതയോടെ സമീപിക്കുന്ന സംഘടനകളെ ഇത്തരത്തിൽ വഞ്ചിച്ചു പരിപാടികൾക്ക് വരുന്നവരുടെ അണ്ണാക്കിൽ ബിരിയാണി വിളബുന്നവർ ചിക്കനില്ലാതെ ചിക്കൻ ബിരിയാണി തയ്യാറാക്കാൻ എവിടുന്ന് പഠിച്ചു എന്നാണ് ഇപ്പോൾ പ്രവാസികൾ ചോദിക്കുന്നത്,
കേരളഹൗസ് കാർണിവലിൽ പങ്കെടുക്കാനെത്തിയ നെൽസൺ വർഗീസ് എന്ന പ്രവാസി മലയാളിയാണ് തനിക്ക് പറ്റിയ ചതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്,മക്കൾക്ക് നൽകാനായി കാർണിവൽ കൗണ്ടറിൽ നിന്ന് വാങ്ങിയ രണ്ട് ചിക്കൻ ബിരിയാണികളിൽ ഒന്നിൽ പോലും ചിക്കന്റെ കഷ്ണം പോയിട്ട് ചിക്കൻ മസാലപോലും ഇല്ലന്ന് എന്ന് അദ്ദേഹം വീഡിയോയിലൂടെ പറയുന്നു,
അന്യ നാട്ടിൽ അന്നം തേടിപോകുന്നവരിൽ അധികം പേരെയും വഞ്ചിക്കുന്നത് മലയാളികൾ തന്നെയായിരിക്കും എന്നാണ് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളിലൂടെ ബോധ്യമാകുന്നത്,അന്യൻ വിയർക്കുന്ന പണം അര്ഹതയില്ലാതെ പിടിച്ചു വാങ്ങി ആക്രാന്തം കാണിക്കുന്ന ഇത്തരക്കാർ ഈ പണം കൊണ്ട് അന്നം കഴിച്ചാൽ ദഹിക്കുമോ എന്നാണ് കണ്ടറിയേണ്ടത്...!,
നിരവധി കുട്ടികളും പ്രായമായവരും സ്ത്രീകളും പങ്കെടുത്ത കേരള കാർണിവലിൽ താൻ മാത്രമല്ല ഇത്തരത്തിൽ ചതിക്കപ്പെട്ടതെന്നും നെൽസൺ വർഗീസ് പറയുന്നു,ആഹാരത്തിൽ പോലും ചതിവ് കാട്ടുന്നവരെ തിരിച്ചറിയണമെന്നും പരമാവധി പ്രവാസികളിലേക്ക് വീഡിയോ ഷെയർ ചെയ്യണമെന്നും നെൽസൺ ആവശ്യപ്പെടുന്നു,
പണം പോയതിലല്ല മലയാളികളെ മലയാളി തന്നെ ചതിച്ചതിൽ വിഷമമുണ്ടെന്നും പരാതി ഉന്നയിച്ചത്തിന്റെ അടിസ്ഥാനത്തിൽ തനിക്ക് നഷ്‌ടമായ പണം തിരികെ നൽകാമെന്ന് കേറ്ററിംഗ് ഉടമ പറഞ്ഞതായും എന്നാൽ താൻ അത് സ്വീകരിക്കുന്നില്ലെന്നും നെൽസൺ പറയുന്നു.. Watch Video on youtube
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.