പാലാ നഗരത്തിൽ വാടക വീട് കേന്ദ്രികരിച്ച് വൻ സെക്സ് റാക്കറ്റ്,നിരവധി സ്ത്രീകളെ എത്തിച്ചു വിൽപ്പന നടത്തുന്നതും യുവതി,സംരക്ഷകരായി ഗുണ്ടകൾ...!

കോട്ടയം;പാലാ നഗരത്തിൽ യുവാക്കളെയും നഗര വാസികളെയും ലക്ഷ്യമിട്ട് വൻ സെക്സ് റാക്കറ്റ്,

പാലാ ഈരാറ്റുപേട്ട റൂട്ടിൽ ചെത്തിമറ്റം ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് സ്ത്രീയുടേയും പുരുഷന്റെയും നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ പല ഭാഗത്തുനിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി സ്ത്രീകളെ എത്തിച്ചാണ് ഇവിടെ മാസങ്ങളായി പെൺവാണിഭം നടക്കുന്നതെന്ന് ഡെയ്‌ലി മലയാളി ന്യുസിന്റെ അന്വേഷണത്തിൽ കണ്ടെത്തി,
പാലാ നഗരത്തിന്റെ പല ഭാഗങ്ങളിലായി വാടക വീടുകളിൽ മാറി മാറി താമസിച്ച് പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഇവിടെ മാംസ കച്ചവടം പൊടിപൊടിക്കുന്നത്,ഇപ്പോൾ പാലാ ടൗണിനോട്‌ ചേർന്ന് ചെത്തിമറ്റം ഭാഗത്ത് വിജി എന്ന യുവതിയുടെ നേതൃത്വത്തിലാണ് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നത്,

ഇവർക്ക് സഹായത്തിനായി മറ്റ് പുരുഷന്മാരും ഉള്ളതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി,പ്രധാനമായും പാലാ, ഈരാറ്റുപേട്ട,കിടങ്ങൂർ,പ്രവിത്താനം,കൊല്ലപ്പള്ളി,പൈക,തുടങ്ങിയ ഭാഗങ്ങളിലെ നിരവധി പുരുഷന്മാരാണ് ഇവർക്ക് അരികിലേക്ക് ചെല്ലുന്നത്,

ദിവസവും മൂന്നോ നാലോ സ്ത്രീകൾ മാറി മാറി ഇവിടേക്ക് എത്തുകയും ആവശ്യക്കാർക്ക് ഇവരുടെ ചിത്രങ്ങൾ നടത്തിപ്പുകാരി വാട്സാപ്പിൽ അയച്ചു കൊടുത്ത് പുതിയ ആൾ എത്തിയിട്ടുണ്ട് എന്ന് മുൻപ് വന്ന കസ്റ്റമറെ അറിയിക്കുകയും തുടർന്ന് ഒരിക്കൽ പോയിട്ടുള്ള ആളിന്റെ കൂടി റെക്കമെന്റിൽ മറ്റ് ഇരകളെയും ഇവിടേക്ക് എത്തിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്,

കോളേജ് വിദ്യാർത്ഥികൾ മുതൽ ബിസിനസുകാർ വരെ പെൺവാണിഭ സംഘത്തിന്റെ അടുക്കൽ എത്താറുള്ളതായാണ് ലഭിക്കുന്ന വിവരം,ആവശ്യക്കാർ എന്ന വ്യാജേന ഡെയ്‌ലി മലയാളി ന്യുസ് റിപ്പോട്ടർ ഇവരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാട്സാപ്പിലെക്ക് അവെയ്‌ലബിൾ ആണ് എന്ന് കാണിച്ച് അന്ന് വന്നിട്ടുള്ള യുവതിയുടെ ചിത്രം അയച്ചു തരികയും ഏജന്റായ സ്ത്രീ വിളിച്ചു സംസാരിക്കുകയും ചെയ്യുകയുണ്ടായി എന്നാൽ അപകടം മണത്തയുടൻ തിരികെ വിളിച്ചത് പെൺവാണിഭ സംഘത്തിന്റെ സംരക്ഷകരായിട്ടുള്ള ഗുണ്ടകളാണ്,

തുടർന്ന് ഡെയ്‌ലി മലയാളി ന്യുസ് റിപ്പോർട്ടർക്ക് ഫോണിലൂടെ വധ ഭീഷണിയും എന്നാൽ പിന്മാറില്ലന്ന് കണ്ടതോടെ പണം നൽകി സ്വാധീനിക്കാനും ശ്രമമുണ്ടായി,മാസങ്ങളായി നടന്നുവരുന്ന ലക്ഷങ്ങളുടെ മാംസ കച്ചവടം പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ നടത്തിപ്പുകാർ പാലാ നഗരത്തിലെ ഇവരുടെ കസ്റ്റമർ ആയ പല ഗുണ്ടകളെയും കൊണ്ട് ഒരൊറ്റ ദിവസംകൊണ്ട് നിരവധി തവണ റിപ്പോർട്ടറെ വിളിച്ച് വധ ഭീഷണി മുഴക്കി,

നേരത്തെ ഈരാറ്റുപേട്ട അമ്പാറഭാഗത്തും പിന്നീട് പാലാ മുരിക്കുംപുഴ ഭാഗവും കേന്ദ്രികരിച്ച് പുറത്തുനിന്ന് സ്ത്രീകളെയെത്തിച്ച് കച്ചവടം നടത്തിവന്ന സെക്സ് റാക്കറ്റാണ് ഇപ്പോൾ പാലാ ചെത്തിമറ്റം ഭാഗത്തേക്ക് ചുവട് മാറ്റിയിരിക്കുന്നത്,എല്ലാ ദിവസവും കച്ചവടത്തിനായി മൂന്നോ നാലോ സ്ത്രീകളെ മാറി മാറി കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജന്റാണ്,കൂടാതെ ഈരാറ്റുപേട്ട നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹോംനേഴ്സിംഗ്‌ സ്ഥാപനവും പെൺവാണിഭത്തിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തലിൽ മനസിലാകുന്നത്,

ഇതിൽ അന്യ സംസ്ഥാനക്കാരായ യുവതികൾ വരെയുണ്ട് എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്,ഏതാനും നാളുകൾക്ക് മുൻപ് മലപ്പുറത്ത് മയക്കുമരുന്ന് ഉപയോക്താക്കളിൽ നിന്ന് നിരവധിപ്പേർക്ക് എയ്ഡ്സ് ബാധിച്ചു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചിരുന്നു,കോട്ടയം ജില്ലയിൽ ഒന്നര വര്ഷം മുൻപ് നൂറിനോട് അടുത്ത HIV ബാധിതതർ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു ഇതിൽ 18 പേർ ഗര്ഭിണികളുമാണ് എന്നത് ആശങ്ക വർധിപ്പിച്ചു,

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ അന്വേഷിച്ച് ജില്ലയിലേക്ക് എത്തുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും ക്രിമിനൽ പശ്ചാത്തലം മാത്രമല്ല HIV പോലുള്ള മാരക രോഗങ്ങൾ ഇല്ലന്ന് സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പ് വരുത്തിയില്ലെങ്കിൽ അനാശാസ്യ പ്രവർത്തനങ്ങൾക്കായി എത്തിക്കുന്ന ഇതര സംസ്ഥാനക്കാരിലൂടെയും മാരക രോഗങ്ങൾ പടർന്നു പിടിക്കുമെന്ന് ഉറപ്പാണ്,

പാലാ നഗരവും സമീപ പ്രദേശകളും കേന്ദ്രികരിച്ചു നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പാണ്.. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !