തിരുവനന്തപുരം : ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയുടെ തല ചുമരില്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച മകനെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു.
50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്. രേഖയാണു പ്രതിയെ ശിക്ഷിച്ചത്.
വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടില്‍ കളളപ്പന്‍ എന്ന വിഷ്ണുവാണ് അമ്മ ജനനിയെ കൊന്നു കത്തിച്ചത്. പ്രതി ജനനിയുടെ തല പിടിച്ചു് ചുമരില്‍ ശക്തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.
2023 ഏപ്രില്‍ 22 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. മൃതദേഹം ഭാഗികമായി കത്തിയ ശേഷം പ്രതിതന്നെ ബഹളം ഉണ്ടാക്കി നാട്ടുകാരെ കൂട്ടുകയായിരുന്നു. അവിവാഹിതനായ പ്രതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഒരു സ്ത്രീയെ കൂടെ താമസിപ്പിക്കാന്‍ ശ്രമിച്ചതിനെ ജനനി ശക്തമായി എതിര്‍ത്തിരുന്നു. ഈ വിരോധമാണു പ്രതിയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രോസിക്യൂഷന് വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.