എറണാകുളം: മുൻ മുഖ്യമന്ത്രി വി എസ് അച്യുദാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ ഐ എച്ച് ആർ ഡി താൽക്കാലിക ഡയറക്ടറായി നിയമിച്ചതിൽ സ്വമേധയാ അന്വേഷണം വേണമെന്ന് ഹൈക്കോടതി. അരുൺ കുമാറിന്റെ യോഗ്യത അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണം.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.
ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണെന്നും കോടതി ചൂണ്ടികാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.