പാലാ നഗരസഭ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകും ചെയർമാൻ

പാലാ : നഗരസഭയിലെ മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധക്കെതിരെ കുത്തിവെയ്പ് നൽകാൻ മുൻസിപ്പൽ തലത്തിൽ നടന്ന ആലോചനായോഗത്തിന് ശേഷം കൗൺസിൽ യോഗത്തിൽ തീരുമാനമായി.

ആലോചനായോഗത്തിൽചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജൂലൈ മാസം ഒന്നാം തീയതി മൃഗാശുപത്രിയുമായി ചേർന്ന് നഗരസഭയിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ കണ്ടുപിടിച്ച്  വാക്സിനേഷൻ നടപ്പിലാക്കുന്നതാണ്.

ആലോചനാ  യോഗത്തിൽ വൈസ് ചെയർമാൻ ബിജി ജോജോ , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, വെറ്റിനറി ഡോക്ടർ ജോജി മാത്യു,ഹെൽത്ത് വിഭാഗം മേധാവി ആറ്റ്ലി പി ജോൺ തുടങ്ങിയവർ  പങ്കെടുത്തു.

നായ്കൾ ഉള്ള സ്ഥലങ്ങൾ മൃഗാശുപത്രിയിൽ  അറിയിക്കുന്നതിന് കൗൺസിലർ മാരെ ചുമതലപ്പെടുത്തുന്നതായി ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ അറിയിച്ചു.ഇതിനുശേഷം നഗരസഭയിൽ എ ബി സി പ്രോഗ്രാമും വളർത്തു നായ്ക്കൾക്ക് ഉള്ള വാക്സിനേഷനും നടത്തും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !