കാലിഫോർണിയ: ഫെയ്സ്ബുക്ക്, മെസഞ്ചര്‍ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു.
പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന് സംവിധാനമാണ് പാസ് കീ. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക.ലോഗിന്‍ വിവരങ്ങളും മറ്റും കൈക്കലാക്കിയുള്ള ഫിഷിങ് ആക്രമണങ്ങളെ ചെറുക്കാന്‍ പാസ് കീ ഉപയോഗപ്രദമാണ്.
സൈബര്‍ ആക്രമണ രീതികള്‍ക്ക് വലിയ പരിണാമങ്ങള്‍ വന്നിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളുടെ കാലത്ത് പാസ് വേഡ് സുരക്ഷ അപര്യാപ്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാസ് കീകളുടെ പ്രാധാന്യം. ആഗോള തലത്തില്‍ സാങ്കേതികവിദ്യാ രംഗം പൊതുവില്‍ പാസ് കീ സുരക്ഷയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഡാറ്റാ ലീക്കും, ഫിഷിങ് ആക്രമണങ്ങളും വ്യാപകമായ സാഹചര്യത്തിലാണിത്.
സങ്കീര്‍ണമായതും വ്യത്യസ്തമായതുമായ പാസ് വേഡുകള്‍ ഉപയോഗിച്ചെങ്കില് മാത്രമേ അക്കൗണ്ടുകള്‍ക്ക് വലിയൊരു പരിധി വരെ സുരക്ഷ ഉറപ്പുവരുത്താനാവൂ. എന്നാല്‍ അത്തരം പാസ് വേഡുകള്‍ ഓര്‍ത്തുവെക്കുന്നത് വലിയ പ്രയാസമാണ്. ഓര്ത്തുവെക്കാനാവാത്ത പാസ് വേഡുകള്‍ എവിടെയെങ്കിലും എഴുതി സൂക്ഷിക്കുന്നതോ അതിലും വലിയ സുരക്ഷാ വെല്ലുവിളിയാണ്.പാസ്കീകളുണ്ടെങ്കില് സങ്കീര്‍ണമായ പാസ് വേഡുകള്‍ ഓര്‍ത്തുവെക്കേണ്ട പ്രയാസമില്ല. ലോഗിന്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാവും. പാസ്കീ ഡേറ്റ ഉപകരണത്തില്‍ തന്നെയാണ് സൂക്ഷിക്കുക. അക്കാരണം കൊണ്ടുതന്നെ മെറ്റയ്ക്കോ, ഗൂഗിളിനോ അത് ലഭിക്കില്ല. ഗൂഗിളും പാസ്കീ സേവനം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.