ഭാര്യയുടെ പരാതിയില്‍, യുകെ പൊലീസ് കസ്‌റ്റഡിയിൽ മരിച്ച പ്രവാസിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിറവം: ഭാര്യയുടെ പരാതിയില്‍ യുകെയിൽ പൊലീസ്  കസ്‌റ്റഡിയിൽ എടുത്ത, പിറവം മണീട് സ്വദേശിയായ മെയിൽ നഴ്‌സ് ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തിൽ കസ്‌റ്റഡിയിൽ മരിക്കുകയായിരുന്നു. 

മണീട് ഗവ.എൽപി സ്‌കൂളിനു സമീപം കുന്നത്തു കളപ്പുരയിൽ എൽദോസാണു (34) മരിച്ചത്. ഇംഗ്ലണ്ടിലെ ബെയിങ് സ്‌റ്റോക്കിലാണു സംഭവം. നഴ്‌സായ ഭാര്യയുടെ പരാതിയിയിലാണ് എൽദോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു എൽദോസ് യുകെയിൽ എത്തിയത്.

ഇതിനിടെ എൽദോസിന്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യയും മകനും സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്കു കൈമാറി. പിന്നാലെ യുകെയിൽ ബിസിനസ് ചെയ്യുന്ന ഇരുവരും പിറവത്തേക്കു മടങ്ങി. ഇതിനു ശേഷം ബർമിൻഹാമിൽ മാതൃസഹോദര ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നുവത്രേ. ഇതിനിടെ കഴിഞ്ഞ 27നു വൈകിട്ടു നാട്ടിലെ ഫോണിൽ വിളിച്ചു മരണം നടന്നുവെന്ന് അറിയിക്കുകയായിരുന്നു. 

5.00 നു ഓക്സ്ഫോർഡിൽ പോസ്‌റ്റുമോർട്ടം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മരണ കാരണം ഇതിനു ശേഷമെ അറിയാനാകൂ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമിക്കുന്നതിനു ശ്രമം ആരംഭിച്ചിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !