ബലിപെരുന്നാൾ അവധി: ഈ മാസം അഞ്ച് മുതൽ എട്ട് വരെ ദുബായിൽ പൊതുപാർക്കിങ് സൗജന്യം

ദുബായ്: ബലി പെരുന്നാൾ അവധി പ്രമാണിച്ച് ദുബായ് റോഡ്സ് ആൻർഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വിവിധ പൊതുജനസേവനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയം പ്രഖ്യാപിച്ചു.

കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പൊതു ഗതാഗതം, പാർക്കിങ് സൗകര്യങ്ങൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ സമയക്രമം ബാധകമാണ്. പൊതു പാർക്കിങ് ഈ മാസം അഞ്ച് മുതൽ എട്ട് വരെ ദുബായിൽ പൊതുപാർക്കിങ് സൗജന്യമാണ്. അതേസമയം, മൾട്ടി-ലെവൽ പാർക്കിങ് സെന്ററുകൾക്ക് മാത്രം നിരക്ക് ഈടാക്കും.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ: ഈ മാസം അഞ്ച് മുതൽ 8 വരെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അടച്ചിരിക്കും. എങ്കിലും താഴെപ്പറയുന്ന സ്മാർട്ട് സെന്ററുകൾ 24 മണിക്കൂർ പ്രവർത്തിക്കും: ഉമ്മു റമൂൽ ദെയ്റ അൽ ബർഷ ആർടിഎ ഹെഡ് ഓഫിസ്

വാഹന പരിശോധനയും സേവന കേന്ദ്രങ്ങളും ഈ മാസം അഞ്ച് (വ്യാഴം) മുതൽ ഏഴ് വരെ അടച്ചിടും. തഷ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മങ്കൂൽ, തഷ്ജീൽ അൽ അവീർ, അൽ യലൈസ്, ഷാമിൽ മുഹൈസിന എന്നിവിടങ്ങളിൽ ഈ മാസം എട്ടിന് ഭാഗിക സേവനം ലഭ്യമായിരിക്കും. ഈ മാസം ഒൻപതിന്(തിങ്കൾ) മുതൽ സാധാരണ സമയാനുസരണം പ്രവർത്തനം ആരംഭിക്കും.

ദുബായ് മെട്രോ ഈ മാസം നാല് മുതൽ ഏഴ് വരെ റെഡ്, ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളും രാവിലെ അഞ്ച് മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ പ്രവർത്തിക്കും. ദുബായ് ട്രാം ഈ മാസം നാല് മുതൽ ഏഴ് വരെ രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സേവനം ലഭ്യമായിരിക്കും.

ബസ് സർവീസുകൾ സഞ്ചാരികൾക്ക് എസ് ഹൈൽ( S’hail) ആപ്പ് ഉപയോഗിച്ച് തത്സമയ ഷെഡ്യൂളുകൾ പരിശോധിക്കാം. ഇ100 റൂട്ടിന്റെ സർവീസ് (അൽ ഗുബൈബ – അബുദാബി): ഈ മാസം 4-8 വരെ ഓടില്ല. ഇ101 (ഇബ്നു ബത്തൂത്ത – അബുദാബി): സർവീസുണ്ടായിരിക്കും. ഇ102 (അൽ ജാഫിലിയ – സായിദ് രാജ്യാന്തര വിമാനത്താവളം): നേരിട്ട് സർവീസ് നടത്തും. ഇബ്നു ബത്തൂത്തയും മുസഫയും ഒഴിവാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !