ഉച്ചഭക്ഷണത്തിൽ സ്കൂൾ കുട്ടികൾക്ക് ഇനി വെജ് ബിരിയാണിയും ലെമൺ റൈസും ലിസ്റ്റ് കാണുക

കേരളത്തിലെ സ്‌കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ മെനുവിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ഉള്‍പ്പെടുത്താൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

നിലവിലെ മെനു പ്ലാനിങ്ങില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി, കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ വൈവിധ്യം ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.ഇലക്കറികൾ മാത്രം കറികളായി ഉപയോഗിക്കുമ്പോൾ, അവയ്ക്ക് പയർ അല്ലെങ്കിൽ പരിപ്പ് വർഗങ്ങൾ ചേർക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ചോറുകൾക്കൊപ്പം കൂട്ടുകറി, കുറുമ തുടങ്ങിയ ഒരു വെജിറ്റബിള്‍ കറി കൂടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും പരിഗണനയിലെത്തിയതായി മന്ത്രി അറിയിച്ചു. 

ചെറുധാന്യങ്ങളുടെ പോഷക മൂല്യങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ, റാഗി ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളും പുതുതായി മെനുവിൽ ഉള്‍പ്പെടുത്തി. ശർക്കരയും തേങ്ങയും ചേർത്ത് തയാറാക്കുന്ന റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിർത്തത്, പാൽ ചേർത്ത ക്യാരറ്റ് പായസം, റാഗി പായസം തുടങ്ങിയവയാണ് അതിൽ ഉൾപ്പെടുന്നത്.

പുതിയ മെനു പ്രകാരം, സ്കൂളുകളിൽ 20 ദിവസത്തേക്കുള്ള മാതൃകാ വിഭവങ്ങൾ താഴെക്കൊടുക്കുന്നു. ഓരോ ദിവസവും ചോറിനൊപ്പം വ്യത്യസ്തമായ കറികളും തോരനുകളും പച്ചടികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്കൂളിൽ നൽകേണ്ട ദിവസേനയുള്ള ഇനങ്ങള്‍

  • ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ,സാമ്പാർ
  • രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ
  • മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ
  • നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
  • അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ
  • ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
  • ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ
  • എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ
  • ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
  • പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ
  • പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി
  • പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
  • പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
  • പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
  • പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
  • പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
  • പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
  • പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
  • പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ
  • ഇരുപതാം ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ വിവരം വ്യക്തമാക്കിയത്. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുകയും പുനരാലോചിക്കുകയും ചെയ്യുന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശകൾ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !