ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്.........അമേരിക്കൻ തീരുവ വർദ്ധന ഭീഷണിയെ ഇന്ത്യ തള്ളി

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്.........അമേരിക്കൻ തീരുവ വർദ്ധന ഭീഷണിയെ ഇന്ത്യ തള്ളി .....

2025 മേയ് മാസത്തിൽ ഇന്ത്യ പ്രതിദിനം ശരാശരി 1.96 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തെന്ന് വിപണിനിരീക്ഷകരായ കെപ്ലർ  വ്യക്തമാക്കി. അമേരിക്കൻ സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി, അമേരിക്കയുടെ ഉപരോധം, റഷ്യൻ റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടങ്ങിയ വെല്ലുവിളികൾക്കിടയിലാണ് ഈ കുതിപ്പ്. വിപണിവിലയേക്കാൾ കുറഞ്ഞവിലയുണ്ടെന്നതാണ് ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്നതു തുടരുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ബിൽ കൊണ്ടുവരുമെന്ന് അമേരിക്ക സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.റഷ്യയുടെ എണ്ണ റിഫൈനറികളെ ഉന്നമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, മേയിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്രോതസ്സ് എന്ന സ്ഥാനം റഷ്യ നിലനിർത്തി. ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയിൽ 38 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.

അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ മേയിൽ പ്രതിദിനം ശരാശരി 5.1 ദശലക്ഷം ബാരൽ വീതം ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !