കോട്ടയം: നീനുവിന്‍റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ലെന്നും, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും കെവിന്റെ അച്ഛൻ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു. നീനു ഇപ്പോള്‍ എംഎസ്ഡബ്യൂ കഴിഞ്ഞ് ജോലിചെയ്യുകയാണെന്നും കെവിന്റെ അച്ഛൻ പറഞ്ഞു.
കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2018 മെയിലായിരുന്നു കേസിന് ആസ്പദമായ ദുരഭിമാന കൊല നടന്നത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ്, നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.
നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ കെവിനോട് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് ദുരഭിമാനക്കൊലപാതകം അല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷായിരുന്നു മുഖ്യസാക്ഷി. നിയാസ് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നു എന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.
നീനു ഇപ്പോൾ എവിടെയാണ് ?കേൾക്കുന്ന കാര്യങ്ങളിൽ സത്യമുണ്ടോ ?
ഉണ്ട്. നീനു വിവാഹിതായി എന്നത് സത്യമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആ പെൺകുട്ടിയുടെ വിവാഹം നടന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പറയുന്നതുപോലെ അത് കെവിന്റെ വീട്ടുകാർ നടത്തിക്കൊടുത്ത വിവാഹമല്ല. കെവിന്റെ കുടുംബവുമായി നീനുവിന് ഇപ്പോൾ ഒരടുപ്പവുമില്ല.
മാധ്യമങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അകലം പാലിച്ചു ജീവിക്കുന്ന നീനുവിന്റെ സ്വകാര്യതയെ മാനിക്കുന്നതിനാൽ അവരെ സംബന്ധിച്ചോ വിവാഹവുമായി ബന്ധപ്പെട്ടോ ഉള്ള മറ്റു വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. എല്ലാവരിൽ നിന്നും മാറി കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തിൽ തന്റെ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് നീനു. നീനുവിനു താൽപര്യമില്ലാത്ത കാലത്തോളം ആരും അവരുടെ ജീവിതം തിരഞ്ഞു പോകേണ്ടതുമില്ല. അതേ അതാണ് സത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.