500 അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക; പരസ്യവുമായി ന്യൂസിലാൻഡ് പോലീസ്

500 അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക; പരസ്യവുമായി ന്യൂസിലാൻഡ് പോലീസ് 

രാജ്യവ്യാപകമായി 500 അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന ലക്ഷ്യവുമായി ന്യൂസിലാൻഡ്  പോലീസ്, അവരുടെ കാറുകളിലെ പരസ്യ ഡിസൈൻ പോലെ അഞ്ച് ഡബിൾ ഡെക്കർ ബസുകൾ അണിയിച്ചൊരുക്കി ഓക്ക്‌ലാൻഡ് നിരത്തുകളിൽ ഇറക്കിയിരിക്കുകയാണ്. 

ഏകദേശം 120,000 ഡോളർ ചെലവഴിച്ചാണ് പോലീസിന്റെ ഈ പുതിയ റിക്രൂട്ട്‌മെന്റ് കാമ്പെയ്‌ൻ. പുതിയ റിക്രൂട്ട്‌മെന്റ് ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും പോലീസ് കോളേജിലേക്കുള്ള അപേക്ഷകൾ വർദ്ധിച്ചുവരുന്നതായും പോലീസ് പറഞ്ഞു. 

പുതുതായി അലങ്കരിച്ച ഈ ഡബിൾ ഡെക്കർ ബസുകളിൽ 500 പേർക്ക് ഇരിക്കാമെന്നും, അതാണ് റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കൃത്യമായ സംഖ്യയെന്നും പോലീസ് പറയുന്നു.

20 ആഴ്ച ദൈർഘ്യമുള്ള കോഴ്സ് ജൂലൈ ആദ്യം മുതൽ ആരംഭിക്കും. മൂന്ന് മാസത്തിലധികം ഈ ബസ്സുകൾ നിരത്തിലുണ്ടാകും. കാന്റർബറി ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !