നോക്ക് : ഗോള്‍വേ സീറോ-മലബാര്‍ മാസ് സെന്ററിന്റെ ചുമതലയിലേക്ക് മാറിയ തലശേരി രൂപതാംഗം ഫാ. ആന്റണി (ബാബു) പരത്തേപതിക്കലിന് പകരമായി പുതിയ സീറോ-മലബാര്‍ ചാപ്ല്യനായി ഫാ. ഫിലിപ്പ് പെരിന്നാട്ട് ചുമതലയേറ്റു.
അയര്‍ലണ്ടിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി ഇടുക്കിക്കാരനായ ഫാ. ഫിലിപ്പ് പെരിന്നാട്ട് നിയമിതനായി. ഇടുക്കി രൂപതയിലെ വൈദികനായ ഫാ. ഫിലിപ്പ് പെരിന്നാട്ട് പാണ്ടിപ്പാറ ഇടവകാംഗമാണ്
നോക്കിലെ ചാപ്ല്യനായി ചുമതലയേറ്റ ഫാ. ഫിലിപ്പിനെ ദേവാലയ റെക്ടര്‍ റവ. ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ്, ബെല്‍ഫാസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങര, ഗോള്‍വേ റീജിയണല്‍ ഡയറക്ടര്‍ ഫാ. ആന്റണി പരത്തേപതിക്കല് , സീറോ-മലബാര്‍ നോക്ക് മാസ് സെന്ററിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മുന്‍ വര്ഷങ്ങളിലെന്നപോലെ, നോക്ക് ദേവാലയത്തില്‍ എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും സീറോ-മലബാര്‍ കുര്‍ബാന തുടരും. ദേവാലയം സന്ദര്‍ശിക്കുന്ന വിശ്വാസികള്‍ക്ക് ആത്മീയ സഹായത്തിനും ഫാ. ഫിലിപ്പിന്റെ സേവനം ലഭിക്കും (0892787353).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.