കോഴിക്കോട്: വയനാട്ടിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി അരുൺ കെ പവിത്രൻ. കൊല്ലപ്പെട്ട ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി.
മുമ്പും ഹേമചന്ദ്രന് ഇത്തരത്തില്‍ മാറി നിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍ ലൊക്കേഷന്‍ ഗുണ്ടല്പേട്ടിലും മൈസൂരുവിലും കാണുന്ന രീതിയില്‍ ആയിരുന്നുവെന്നും പ്രതികള്‍ക്ക് കൃത്യമായി തെറ്റിദ്ധരിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മകള്‍ ഹേമചന്ദ്രനെ വിളിച്ചപ്പോഴാണ് വഴിത്തിരിവായത്. കേട്ട ശബ്ദം വേറെ ആരുടേതോ ആയിരുന്നു. മുഖ്യപ്രതി നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. ഹേമചന്ദ്രന് നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നു. അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പ്', ഡിസിപി പറഞ്ഞു. ഹേമചന്ദ്രന് പലര്‍ക്കും പൈസ കൊടുക്കാനുണ്ടായിരുന്നുവെന്നും ഹേമചന്ദ്രന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.ഒന്നര വര്‍ഷം മുമ്പാണ് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കാണാതാകുന്നത്. ഇന്നലെ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചേരമ്പാടി വനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ആസൂത്രിത കൊലപാതകമെന്നാണ് നിലവില്‍ പൊലീസിന്റെ നിഗമനം. തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.കേസില്‍ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. വിദേശത്തുള്ള മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളുടെ സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വെച്ചാണ് കൊല നടത്തിയതെന്നാണ് വിവരം. ആള്‍ത്താമസമില്ലാത്തതിനാലാണ് പ്രതികള്‍ ഈ വീട് തിരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടികൊണ്ടുപോയ ഹേമചന്ദ്രനെ നേരെ ഈ വീട്ടില്‍ എത്തിക്കുകയായിരുന്നു.പണം തിരികെ ചോദിച്ചുള്ള മര്‍ദ്ദനത്തില്‍ ഹേമചന്ദ്രന് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മായനാടാണ് ഹേമചന്ദ്രന് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നും കാറില്‍ തട്ടികൊണ്ടുപോവുകയായിരുന്നു. സ്വകാര്യ ചിട്ടി കമ്പനി നടത്തിവന്ന ഹേമചന്ദ്രന് 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.