തിരുവനന്തപുരം ടെക്നോസിറ്റിയിൽ ടെക്നോപാർക്ക് ഫേസ് ഫോറിൽ 97 ഏക്കറിൽ ഒരുങ്ങുന്ന ടിസിഎസിന്റെ ഡിജിറ്റൽ ഹബ്ബ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റ കമ്പനി ക്യാമ്പസ് ആണ്.
നിലവിൽ 70 ഏക്കറിൽ ചെന്നൈയിലുള്ള ടിസിഎസിന്റെ ക്യാമ്പസാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റകമ്പനി ക്യാമ്പസ്. നിലവിൽ ടിസിഎസ് ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമെയാണ് ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റ കമ്പനി ക്യാമ്പസ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. robotics, artificial intelligence, machine learning, data analytics, blockchain, and the Internet of Things എന്നീ മേഖലകളിലെ അത്യാധുനിക ഡിജിറ്റൽ റിസർച്ച്, നിർമ്മാണ, വികസന യൂണിറ്റുകളാണ് 97 ഏക്കറിലുള്ള ഈ ക്യാമ്പസിൽ വരുന്നത്.ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റ കമ്പനി ക്യാമ്പസും ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പ്രോജക്ടുകളിൽ ഒന്നുമായ ഈ പദ്ധതി പൂർത്തിയാകുമ്പോൾ 20,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പള്ളിപ്പുറം ടെക്നോസിറ്റി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എമർജിങ് ടെക്നോളജി _നവാഗത സാങ്കേതിക വിദ്യകളുടെ ഹബ്ബ് ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.