ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ പുലിയന്നൂർ ഗവൺമെന്റ് ആശ്രമം എൽ പി സ്കൂളിൽ പഠന സാമഗ്രികളുടെ വിതരണം നടത്തപ്പെട്ടു.

മുത്തോലി: മാഞ്ഞൂർ ലയൺസ് ക്ലബി ന്റെയും പാലാ സെന്റ് തോമസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ പുലിയന്നൂർ ഗവൺമെന്റ് ആശ്രമം എൽ പി സ്കൂളിൽ പഠന സാമഗ്രികളുടെ വിതരണം നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി എലിസബത്ത് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

സെന്റ്‌ തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് മുഖ്യപ്രഭാഷണവും, ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ സിബി മാത്യു പ്ലാത്തോട്ടം പ്രോജക്ട് അവതരണവും നടത്തി. മാഞ്ഞൂർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പ്രസ്തുത സമ്മേളനത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ബാഗുകൾ, കുടകൾ, നോട്ട് ബുക്കുകൾ തുടങ്ങിയ വിവിധ പഠന സാമഗ്രികളും മധുരപലഹാര വിതരണവും നടത്തി. പ്രസ്തുത സമ്മേളനത്തിന് സെന്റ്‌ തോമസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സി. പ്രിൻസി ഫിലിപ്പ് ഡോ. ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !