1957, 58 കാലഘട്ടത്തിൽ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
ടൊവിനോ തോമസ് ആണ് നായകനാകുന്നത്. ഡ്രാഗൺ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കയാദു ലോഹർ ആണ് നായിക. നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിൽ എത്തുന്നത്. ബിഗ് ബജറ്റിൽ എത്തുന്ന ചിത്രത്തിൽ നിരവധി അഭിനേതാക്കൾ പങ്കാളികളാകുന്നുണ്ട്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്വിജയരാഘവൻ, തെല്ലങ്കു നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്‍റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ഡർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം , ജോസൂട്ടി , തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ - പ്രൊഡ്യൂസേർസ്.സംഗീതം - ജേക്സ് ബിജോയ് , ഛായാഗ്രഹണം - ടിജോ ടോമി. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. മേക്കപ്പ് -റഷീദ് അഹമ്മദ് . കോസ്റ്റ്യും -ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്. സ്റ്റിൽസ് -ഋഷ് ലാൽ ഉണ്ണികൃഷ്ണൻ ' കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല . ലൈൻ പ്രൊഡ്യൂസർ - അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്,, ജെറി വിൻസൻ്റ്, കാഞ്ഞാർ, പൈനാവ് , മൂലമറ്റംതുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്ഡിജോജോസ് ആൻ്റണി ചിത്രം 'പള്ളിച്ചട്ടമ്പി' വിശാലമായ ക്യാൻവാസിൽ ബിഗ് ബജറ്റിൽ എത്തുന്നു,
0
തിങ്കളാഴ്ച, ജൂൺ 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.