ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‍ലിക്ക് പകരക്കാരനെ കണ്ടെത്താൻ സമയമെടുക്കുമെന്ന് ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി. എങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കകളില്ലെന്നും ഗാംഗുലി പറഞ്ഞു.
വിരാട് കോഹ്‍ലി വ്യത്യസ്തനായ ഒരു താരമാണ്. അയാൾ ഒരു ലോകോത്തര താരമാണ്. അയാൾക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ സമയമെടുക്കും. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു. ഏകദിന ക്രിക്കറ്റിനെ അപേക്ഷിച്ച് പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ യുവരാജ് സിങ് മികച്ചയൊരു താരമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.യുവരാജ് സിങ്ങിനെ ആദ്യം കണ്ടപ്പോൾ തന്നെ അയാൾ ഒരുപാട് പ്രത്യേകതകളുള്ള താരമാണെന്ന് എനിക്ക് മനസിലായി.'അസാധ്യമായ പല നേട്ടങ്ങളും ഏകദിന ക്രിക്കറ്റിൽ യുവരാജ് ഇന്ത്യയ്ക്കായി സംഭാവന ചെയ്തു. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ നേട്ടങ്ങളിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിങ്ങിലും യുവരാജ് നിർണായക സാന്നിധ്യമായി. യുവരാജ് വളരെ സ്പെഷ്യലാണ്.നിർഭാഗ്യവശാൽ ടെസ്റ്റ് ക്രിക്കറ്റിൽ യുവരാജിന് അധികം അവസരങ്ങൾ ലഭിച്ചില്ല. ഏകദേശം 30 ടെസ്റ്റുകൾ മാത്രമാണ് യുവി ടെസ്റ്റിൽ കളിച്ചത്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവരുടെ നിഴലിലേക്ക് യുവി ടെസ്റ്റിൽ ഒരുങ്ങിപ്പോയി. എങ്കിലും ടെസ്റ്റിലും യുവി മികച്ച ഒരു താരമാണ്,' ഗാംഗുലി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.