തൃശ്ശൂര്‍: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തമിഴ്നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ചാക്കോയുടെ മരണം.
ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ ജൂബിലി മിഷന് ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും രാവിലെ വീട്ടിലെത്തിക്കും. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ നാളെയോ നടക്കും.ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഷൈനിന് ഇടതുതോളിനും അമ്മയ്ക്ക് ഇടുപ്പെല്ലിനുമാണ് പരിക്കേറ്റത്. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പ്പെട്ടത്.ഷൈന്‍ ടോം ചാക്കോ, പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരന് ജോ ജോണ്‍, ഡ്രൈവര്‍ അനീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാക്ക് മാറിയെത്തിയ ലോറിയിൽ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.