യശ്വസി ജയ്‌സ്വാളിനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പിന്നാലെ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി റിഷഭ് പന്തും. 146 പന്തിൽ നിന്നാണ് താരം നൂറ് റൺസ് പൂർത്തിയാക്കിയത്. പത്ത് സിക്‌സറും മൂന്ന് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
ഒന്നാം ദിനം അവസാനിക്കുമ്പോൾ 102 പന്തിൽ 65 റൺസായിരുന്നു റിഷഭ് പന്ത് നേടിയിരുന്നത്. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ അവസാനിക്കുന്നതിന് മുമ്പേ തന്നെ പന്ത് സെഞ്ച്വറി തികച്ചു നിലവിൽ 100 ഓവർ പിന്നിടുമ്പോൾ 426 റൺസിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ദിനം അവസാനിക്കുമ്പോൾ 85 ഓവറിൽ 359 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. ശുഭ്മാൻ ഗില്ലും 214 പന്തിൾ 144 റൺസ് നേടി മികച്ച പ്രകടനം നേടി പന്തിനൊപ്പമുണ്ട്ഇന്നലെ 144 പന്തുകളിൽ 101 റൺസ് നേടിയാണ് ജയ്‌സ്വാൾ പുറത്തായത്. കെ എൽ രാഹുൽ 42 റൺസ് നേടി പുറത്തായി. പൂജ്യം റൺസിന് പുറത്തായ അരങ്ങേറ്റക്കാരൻ സായ് സുദർശൻ മാത്രമാണ് നിരാശപ്പെടുത്തിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം തെറ്റിയെന്ന് കാണിക്കുന്നതായിരുന്നു ഹെഡിങ്‌ലിയിലെ ആദ്യ ദിനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.