ഡാമിന് മുകളിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. പ്രതി ഒളിവിൽ.

ചെറുതോണി: ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇടുക്കി ചെറുതോണിയിൽ യുവാവിന് കുത്തേറ്റു. ഡാമിന് മുകളിൽ ബൈക്ക് പാർക്ക് ചെയ്ത മുരിക്കാശ്ശേരി മങ്കുവ സ്വദേശി അലക്സ് തോമസിനെ മങ്കുവ സ്വദേശി കൈതക്കൽ ജിനിൽ ആണ് കുത്തി പരിക്കേൽപ്പിച്ചത്.


തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം അലക്സ് തന്റെ ബൈക്ക് മങ്കുവ ഡാമിന് മുകളിൽ മറ്റു വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത രീതിയിലായിരുന്നു വെച്ചിരുന്നത് എന്നാരോപിച്ചായിരുന്നു ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത്. തുടർന്ന് ജിനിൽ അലക്സിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.

ആക്രമണത്തിൽ ഇടതു കൈയുടെ തോളിനാണ് പരിക്ക് സംഭവിച്ചത്. അതേസമയം ഇരുവരും തമ്മിൽ മുൻ വൈരാഗ്യം ഉള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കി. ആക്രമണത്തിൽ നരഹത്യാ ശ്രമത്തിന് മുരിക്കാശ്ശേരി പൊലീസ് കേസെടുത്ത് ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !