ലഹരി ഉപയോഗിച്ചിരുന്നതില്‍ വളരെയധികം പശ്ചാത്താപമുണ്ടെന്നും വഴികാട്ടാന്‍ ആരുമില്ലായിരുന്നെന്നും റാപ്പര്‍ വേടന്. ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വളര്‍ന്ന ചുറ്റുപാടില്‍ പലതും വളരെ സുലഭമായിരുന്നുവെന്നും 13 വയസ്സുമുതല്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും വേടന് പറയുന്നു.
ജോലിക്ക് പോയാലേ പട്ടിണി കിടക്കാതെ കഴിയാനാകൂ എന്ന് കരുതുന്നവരാണ് പട്ടികജാതി കോളനികളില്‍ ഉള്ളവര്‍. മക്കള്‍ ഏതുവഴിക്കാണ് പോകുന്നത്, അവര്‍ എന്താണ് ഉപയോഗിക്കുന്നത് അവര്‍ പഠിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാനുള്ള സമയം പോലും രക്ഷിതാക്കള്‍ക്ക് ലഭിക്കാറില്ലെന്നും വേടന് പറയുന്നു.എന്റെ ഭാഗത്തും തെറ്റുകളുണ്ട്. ഞാന്‍ കഞ്ചാവ് വലിച്ചത് കൊണ്ടാണ് പിടിയിലായത്. ഇനി അതൊന്നും ഉപയോഗിക്കാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. വെട്രിമാരന് സാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, അദ്ദേഹം ഒരുദിവസം 50-60 സിഗരറ്റുകള്‍ വലിച്ചിരുന്ന വ്യക്തിയാണെന്നും അതെല്ലാം പെട്ടെന്ന് ഒരു ദിവസം നിര്‍ത്തിയെന്നും.
എന്റെ അപ്പനും അങ്ങനെ പെട്ടെന്ന് പുകവലി നിര്‍ത്തിയ ആളാണ്. അത്രത്തോളം ഒരു മാനസിക ആരോഗ്യത്തിലേക്ക് ഞാന്‍ എത്തിയിട്ടില്ല എന്നാണ് കരുതുന്നത്. എന്നാലും ഞാന്‍ അതിന് ശ്രമിക്കുന്നുണ്ട് ഒരിക്കല്‍ ഞാന്‍ ആലപ്പുഴയില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ ഒരു അപ്പനും മകനും കൂടി എന്നെ കാണാന്‍ വന്നു. ആ മകന് ഒരു 15 വയസ്സുണ്ടാകും. അവര്‍ രണ്ടാളും മദ്യപിച്ചിട്ടുണ്ടാകും.ഇത്ര ചെറിയ പ്രായത്തില്‍ കുടിക്കല്ലേടാ എന്ന് എനിക്ക് അവനോട് പറയാന്‍ പറ്റില്ല. കാരണം ഞാൻ അതിലും ചെറിയ പ്രായത്തില്‍ കുടിക്കാന്‍ തുടങ്ങിയതാണ്. അപ്പോഴാണ് എന്റെ സ്വാധീനത്തെ കുറിച്ച് എനിക്ക് ബോധ്യമുണ്ടാകുന്നത്. ഞാന്‍ മദ്യപിക്കാത്ത ആളാണെങ്കില്‍ അവന് ഒരിക്കലും എന്റെ അടുത്തേക്ക് കുടിച്ചിട്ട് വരില്ല. ഞാന്‍ അത് ചെയ്യുന്ന ആളായത് കൊണ്ടാണ് എന്റെ അടുത്തേക്ക് അങ്ങനെ ധൈര്യമായി വരാന്‍ അവന് കഴിയുന്നത്.
മദ്യപിക്കുന്ന ആളാണെന്ന് എന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് അറിയാം. വേടന് വരെ കുടിക്കുന്നു എന്ന് അവര്‍ക്ക് തോന്നാം. എനിക്ക് അത് കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്. കൊച്ചുകുട്ടികളാണ് നമ്മളെ കാണുന്നത്. അതിനാല്‍ എല്ലാം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഞാന്‍ രാസലഹരിയും ഉപയോഗിച്ചിട്ടുണ്ട്. അതിനാലാണ് ഇതൊന്നും ഉപയോഗിക്കല്ലേ എന്ന് എനിക്ക് പറയാന്‍ കഴിയുന്നത്.' വേടന് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.