ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ ടെസ്റ്റില്‍ ഔട്ടായിട്ടും ക്രീസ് വിടാതെ ഓപണര്‍ യശസ്വി ജയ്സ്വാള്‍.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഔട്ടായിട്ടും ക്രീസ് വിടാതെ ഓപണര്‍ യശസ്വി ജയ്സ്വാള്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് വേണ്ടി ഓപണിങ്ങിനിറങ്ങിയ ജയ്‌സ്വാള്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു.

അംപയര്‍ ഔട്ടെന്ന് വിധിച്ച് വിരലുയര്‍ത്തിയെങ്കിലും ജയ്‌സ്വാള്‍ ക്രീസില്‍ തന്നെ നിന്ന് തന്റെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് സംഭവം. ക്രിസ് വോക്‌സിന്റെ പന്തിനെ ഫ്‌ളിക്ക് ചെയ്യാനുള്ള ജയ്‌സ്വാളിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. അപ്പീലിന് ശേഷം അംപയര്‍ ഉടന്‍ തന്നെ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ അത് ഔട്ടല്ലെന്ന ഭാവത്തില്‍ യശസ്വി അംപയറെ നോക്കി ക്രീസില്‍ തന്നെ നിന്നു.
പിന്നീട് പത്ത് സെക്കന്‍ഡിന് ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡിആര്‍എസ് സംവിധാനം ഇല്ലാത്തതിനാല്‍ യശസ്വിക്ക് അംപയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ സാധിച്ചതുമില്ല. 26 പന്തില്‍ 17 റണ്‍സുമായാണ് ജയ്‌സ്വാള്‍ പുറത്തേക്ക് പോകുന്നത്.

രണ്ട് ബൗണ്ടറികളുമായി തകര്‍ത്തടിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് ജയ്‌സ്വാള്‍ ഔട്ടാകുന്നത്. നിലവില്‍ 83 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ എ. കെ എല്‍ രാഹുല്‍ സെഞ്ച്വറിയും (116) ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറിയും (52) നേടി. അഞ്ച് റണ്‍സുമായി തനുഷ് കൊട്ടിയാനും ഒരു റണ്ണുമായി അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !