ന്യൂജെൻ വസ്ത്രം ധരിച്ച് ഭിക്ഷ യാചിക്കുന്നതായി പ്രദേശവാസികള്‍ ആരോപിച്ച നാല് പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്.

ലഖ്‌നൗ: ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഭിക്ഷ യാചിക്കുന്നതായി പ്രദേശവാസികള്‍ ആരോപിച്ചതോടെ നാല് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ബല്ലിയ ജില്ലയിലാണ് സംഭവം.

കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തുവരികയാണ്. ബല്ലിയയിലെ ബല്ലിയ-സിക്കന്ദര്‍പൂര്‍ ദേശീയ പാതയില്‍ വാഹനയാത്രികരില്‍ നിന്നും വഴിയാത്രക്കാരില്‍ നിന്നുമാണ് കുട്ടികള്‍ പണം ചോദിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു

സാമ്പത്തികമായി സ്ഥിരതയുള്ള പശ്ചാത്തലമുള്ളവരാണെന്ന സംശയമാണ് പ്രദേശവാസികള്‍ പ്രകടിപ്പിച്ചത്. ഗുജറാത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്നും ബല്ലിയ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ധരംശാലയിലാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനൊപ്പം കൈയ്യിലുണ്ടായിരുന്ന രസീത് പോലുളളയൊന്ന് യാത്രക്കാരെ കാണിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ കൈവശം ആധാര്‍കാര്‍ഡ് ഉണ്ട്. ഇതുപയോഗിച്ച് ധരംശാലയില്‍ താമസം ശരിയാക്കിയത്. പണം അഭ്യര്‍ത്ഥിക്കുന്നതിന് പുറമെ പെണ്‍കുട്ടികള്‍ പത്ത് രൂപ നിരക്കിലുള്ള ബുക്ക്‌ലെറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തെന്ന സംശയത്തിലാണ് പൊലീസ്ഗുജറാത്തില്‍ നിന്നും 1,400 കിലോ മീറ്റര്‍ അകലെയുള്ള ബല്ലിയില്‍ എത്തി പെണ്‍കുട്ടികള്‍ ഭിക്ഷ യാചിച്ചതാണ് പൊലീസില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചത്. പെണ്‍കുട്ടികള്‍ വിട്ടീല്‍ നിന്നും ഒളിച്ചോടിയതാണെന്ന സംശയവും പൊലീസിനുണ്ട്. ഇവരുടെ രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !