ലിങ്ക്ഡ്ഇൻ ആപ്പിൽ വൈറലായി ഓട്ടോറിക്ഷാ ഡ്രൈവർ.പ്രതിമാസം ലക്ഷങ്ങൾ.സമ്പാദിക്കുന്ന ബ്രില്ല്യന്റ് ബിസിനസ് ഐഡിയ

ലിങ്ക്ഡ്ഇൻ ആപ്പിൽ വൈറലായി ഓട്ടോറിക്ഷാ ഡ്രൈവർ.പ്രതിമാസം ലക്ഷങ്ങൾ.സമ്പാദിക്കുന്ന ബ്രില്ല്യന്റ് ബിസിനസ് ഐഡിയ

മുംബൈ: ലിങ്ക്ഡ്ഇൻ ആപ്പിൽ വൈറലായി മുംബൈയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ബ്രില്ല്യന്റ് ബിസിനസ് ഐഡിയ പോസ്റ്റ്. ഓട്ടോ ഓടിക്കുന്നതിലൂടെ പ്രതിമാസം അഞ്ച് തൊട്ട് എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായി പോസ്റ്റിൽ പറയുന്നു.

ലെന്‍സ്‌കാര്‍ട്ടിലെ പ്രൊഡക്റ്റ് ഹെഡും സംരംഭകനുമായ രാഹുല്‍ രൂപാണി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. ഇവിടെ ഓട്ടോ ഡ്രൈവര്‍ വണ്ടി ഓടിക്കുക പോലും ചെയ്യാതെയാണ് ഇത്രയും സമ്പാദിക്കുന്നതെന്നതാണ് രസകരം.മുംബൈ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ തന്റെ ഓട്ടോറിക്ഷ ഒരു 'ലോക്കര്‍ റൂം' ആക്കി മാറ്റിയാണ് ഓട്ടോ ഡ്രൈവർ ലക്ഷങ്ങൾ സമ്പാദിക്കുന്നത്.
ഓട്ടോക്കാരന്റെ ബ്രില്ല്യന്റ് ബിസിനസ് ഐഡിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിസ അപ്പോയിന്റ്‌മെന്റിനായി യുഎസ് കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു രാഹുല്‍ രൂപാണി. ബാഗുകള്‍ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ലെന്നും ലോക്കര്‍ സൗകര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ അദ്ദേഹം കുടുങ്ങിയ അവസ്ഥയിലായി. അപ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവർ രാഹുലിനെ സമീപിക്കുന്നത്.

ബാഗ് താന്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്നും ഒരു ദിവസത്തേക്ക് 1000 രൂപയാണ് ചാര്‍ജ് എന്നും അദ്ദേഹം പറയുകയുമായിരുന്നു.യുഎസ് കോണ്‍സുലേറ്റിന് പുറത്ത് ഓട്ടോ പാര്‍ക്ക് ചെയ്താണ് ഓട്ടോക്കാരൻ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. പ്രതിദിനം 20 മുതല്‍ 30 വരെ ബാഗുകള്‍ ഭദ്രമായി ഇദ്ദേഹം സൂക്ഷിച്ച് വെയ്ക്കും. ഇതുവഴി ഓരോ ദിവസവും 20,000 മുതല്‍ 30,000 രൂപ വരെ സമ്പാദിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network