തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട പരാര്‍ശത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആര്‍എസ്എസ് പരാമര്‍ശം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ലെന്നും വിഷയം ഇനി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദന് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇതിനോടകം വിശദീകരണം നല്‍കിയതാണെന്നും ഗോവിന്ദന് പറഞ്ഞു. സിപിഐഎം സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് പറയുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അല്ലേ വിമര്‍ശനം ഉയരേണ്ട കാര്യമുള്ളൂ എന്ന് എം വി ഗോവിന്ദന് ചോദിച്ചു. ഈ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. പറയാനുള്ളതെല്ലാം വളരെ വിശദമായി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും എം വി ഗോവിന്ദന് വിശദീകരിച്ചു.രാജ്ഭവനിലെ ഭാരതാംബ വിവാദത്തിലും എം വി ഗോവിന്ദന് പ്രതികരിച്ചു. ഗവര്‍ണര്‍ എടുത്ത നിലപാടില്‍ സിപിഐഎം പ്രതിഷേധിക്കുന്നുവെന്ന് ഗോവിന്ദന് പറഞ്ഞു. രാജ്ഭവനിലെ പരിപാടി ഗവര്‍ണര്‍ ആര്‍എസ്എസ് പരിപാടിയാക്കി മാറ്റി. ആര്‍എസ്എസ് അടയാളങ്ങള്‍ പുഷ്പാര്‍ച്ചന എന്ന പേരില്‍ തിരുകി കയറ്റി. ആര്‍എസ്എസ് അടയാളങ്ങള്‍ പരിചയപ്പെടുത്താനുള്ള വേദിയായി രാജ്ഭവനെ മാറ്റുകയാണ്. പൊതുവില്‍ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങള്‍ മാത്രമേ പരിപാടികളില്‍ ഉപയോഗിക്കാന്‍ പറ്റൂ എന്നും ഗോവിന്ദന് പറഞ്ഞു. വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ രീതികള്‍ ലംഘിച്ചത് രാജ്ഭവനാണ്, അല്ലാതെ മന്ത്രിയല്ല. പൊതുപരിപാടികളില്‍ ഭാരതാംബ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. അതില്‍ നിന്ന് രാജ്ഭവന് പിന്നോക്കം പോയെന്നും എം വി ഗോവിന്ദന് പറഞ്ഞു.നിലമ്പൂരില്‍ എല്‍ഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടം നടത്തിയെന്നും എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടു. മികച്ച രീതിയിലാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. യുഡിഎഫിനെ ജനങ്ങള്‍ തള്ളിക്കളയും. പ്രചാരണത്തില്‍ അത് വ്യക്തമായതാണ്. വര്‍ഗീയ കൂട്ടുകെട്ട് തുറന്നുകാണിക്കാന്‍ സാധിച്ചു. വലിയ വിജയം നേടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.ആര്‍എസ്എസ് പരാമര്‍ശം ഇനി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
0
വെള്ളിയാഴ്ച, ജൂൺ 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.