എടപ്പാൾ : വായനാ വാരത്തോടനുബന്ധിച്ച് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പൊന്നാനി താലൂക്കിലെ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനം പിടിച്ച 75 വർഷത്തോളമായി വട്ടംകുളത്ത് പ്രവർത്തിച്ചുവരുന്ന വായനശാല സന്ദർശിച്ചു. വായനശാല പ്രസിഡന്റ് ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരിയും അധ്യാപികയുമായ വിജയവാസുദേവൻ "വായനയുടെ വഴികളും ജീവിത വിജയത്തിന് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പാഠങ്ങളും " എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളുമായി സംവദിച്ചു. ദിവാകരൻ മാസ്റ്റർ പന്ത്രണ്ടായിരത്തോളം വരുന്ന പുസ്തകങ്ങളെ കുറിച്ചും വായനശാല വിവരണങ്ങളും തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കുട്ടികൾക്ക് പുതിയ അറിവുകൾ പകർന്നു കൊടുത്തു.
ഈ വായനശാല സന്ദർശനം കുട്ടികൾക്ക് വലിയൊരു വഴിത്തിരിവും മുതൽക്കൂട്ടും തന്നെയാണെന്ന് മോഡേൺ സ്കൂളിലെ അധ്യാപകനും സാഹിത്യകാരനുമായ അർഷദ് കൂടല്ലൂർ അഭിപ്രായപ്പെട്ടു.
ലൈബ്രേറിയൻ എം പി കൃഷ്ണൻ കമ്മറ്റി അംഗം സി വേണുഗോപാൽ മോഡേൺ സ്കൂളിലെ അധ്യാപകരായ ബിന്ദു, വിജി, എന്നിവർ ആശംസകൾ അർപ്പിക്കുകയും അർഷദ് കൂടല്ലൂർ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.