ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ നാളുകളായി പൊലീസിനെ പറ്റിച്ചുകൊണ്ടിരുന്നയാൾ പിടിയിൽ. സിനമയെ വെല്ലുന്ന രീതിയിലാണ് 13 ക്രിമിനൽ കേസുകളിലെ പ്രതി ദിവസങ്ങളോളം പൊലീസിനെ കബളിപ്പിച്ച് ജീവിച്ചത്. പുരുഷനായ പ്രതി ആൾമാറാട്ടം നടത്തിയാണ് പൊലീസിനെ തന്ത്രപരമായി പറ്റിച്ചുകൊണ്ടിരുന്നത്.
കഥ ഇങ്ങനെ, ക്രിമിനൽ കേസുകളിൽപെട്ട കുറ്റവാളിയെ തേടി പൊലീസുകാർ സ്ഥിരം പ്രതിയുടെ വീട്ടിലെത്തുമായിരുന്നു. എന്നാൽ അവരോട് സംസാരിക്കുന്നത് ഗൃഹനാഥയായ 'സ്ത്രീ'യായിരുന്നു. പക്ഷെ തങ്ങൾ തേടുന്ന ദയ ശങ്കർ എന്ന പ്രതിയാണ് വേഷം മാറി സ്ത്രീയായി വീട്ടിലുള്ളതെന്ന് പൊലീസുകാർ വൈകിയാണ് മനസിലാക്കിയത്. പൊലീസ് രേഖകളിൽ ദയാശങ്കർ പുരുഷനാണ്.പൊലീസിനെ കബളിപ്പിക്കാൻ സ്ഥിരം സാരിയും ബ്ലൗസും ധരിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. താമസിക്കുന്ന വീട്ടിലും ഇയാൾ സ്ത്രീ വേഷം ധരിച്ചു. കള്ളത്തരം മനസിലാക്കിയ പൊലീസ് ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണം, കവർച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനൽ കേസുകൾ ദയാ ശങ്കറിനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.ഏറെനാളായി പൊലീസ് തിരയുന്ന കുറ്റവാളിയാണ് ഇയാൾ. ഹെഡ് കോൺസ്റ്റബിൾ ഷംഷേർ ഖാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.