കാനഡയിലെ കല്‍ഗാരി സര്‍വകലാശാലയിൽ ഉപരിപഠനത്തിനെത്തിയ ഡല്‍ഹി സ്വദേശിനിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഒട്ടാവ: കാനഡയിലെ കല്‍ഗാരി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിനിയായ തന്യ ത്യാഗിയാണ് മരിച്ചത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് തന്യയുടെ മരണം സ്ഥിരീകരിച്ചത്.

തന്യയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ദുഃഖം അറിയിക്കുന്നതായി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കോണ്‍സുലേറ്റ് അറിയിച്ചു. തന്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കം കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കുമെന്നും കോണ്‍ലേറ്റ് വ്യക്തമാക്കി.
തന്യയുടെ മരണ കാരണം വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു പോസ്റ്റില്‍ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. തന്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഞെട്ടിയിരിക്കുകയാണ്. കല്‍ഗാരി സര്‍വകലാശാലയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റിയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനായായിരുന്നു തന്യ കാനഡയില്‍ എത്തിയത്. തന്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !