ഐപിഎൽ 2025 ന്റെ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്‌ലിക്കും സംഘത്തിനും കിരീട ധാരണം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിച്ചു. 6 റൺസിനാണ് ജയം. 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇൻഗ്ലിസ് 39 റൺസും പ്രഭ്സിമ്രാൻ 26 റൺസും പ്രിയാൻഷ് ആര്യ 24 റൺസും നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിരാശപ്പെടുത്തിപഞ്ചാബിനായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആർസിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത് പാട്ടീദാർ, 24 റൺസുമായി മായങ്ക് അഗർവാൾ , 24 റൺസുമായി ജിതേഷ് ശർമ, 25 റൺസുമായി ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അർഷ്ദീപ് സിംഗ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി.ഐപിഎൽ 2025 ന്റെ കലാശപ്പോരിൽ കിരീടം ചൂടി റോയൽ ചലഞ്ചേഴ്‌സ്.
0
ബുധനാഴ്ച, ജൂൺ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.