ഐപിഎല്ലിലെ തന്റെ ആദ്യ സീസണിൽ തന്നെ മിന്നും പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് പതിനാലുകാരനായ വൈഭവ് സൂര്യംവശി. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് എഴുതിയത്.
രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ ഒരു മത്സരത്തിൽ മാത്രം സ്വന്തം പേരിലാക്കിയത്.ഇത് കൂടാതെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 36 ശരാശരിയിലും 206.55 സ്ട്രൈക്ക് റേറ്റിലും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 252 റണ്‍സാണ് വൈഭവ് നേടിയത്. 206.55 എന്ന വമ്പന്‍ സ്ട്രൈക്ക് റേറ്റിന് 14 വയസ്സുകാരനെ 'സീസണിലെ സൂപ്പര്‍ സ്ട്രൈക്കര്‍' ആയി തിരഞ്ഞെടുത്തു.
അതേ സമയം സീസണിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് വൈഭവ്. അടുത്ത സീസണില്‍ രാജസ്ഥാന് റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ പ്രയത്നിക്കുമെന്ന് താരം പറഞ്ഞു. ചില പോരായ്മകള്‍ ഉണ്ട്, അതും കൂടെ പരിഹരിച്ച് മുന്നോട്ട് പോകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.