500 അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക; പരസ്യവുമായി ന്യൂസിലാൻഡ് പോലീസ്
രാജ്യവ്യാപകമായി 500 അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന ലക്ഷ്യവുമായി ന്യൂസിലാൻഡ് പോലീസ്, അവരുടെ കാറുകളിലെ പരസ്യ ഡിസൈൻ പോലെ അഞ്ച് ഡബിൾ ഡെക്കർ ബസുകൾ അണിയിച്ചൊരുക്കി ഓക്ക്‌ലാൻഡ് നിരത്തുകളിൽ ഇറക്കിയിരിക്കുകയാണ്.
ഏകദേശം 120,000 ഡോളർ ചെലവഴിച്ചാണ് പോലീസിന്റെ ഈ പുതിയ റിക്രൂട്ട്‌മെന്റ് കാമ്പെയ്‌ൻ. പുതിയ റിക്രൂട്ട്‌മെന്റ് ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും പോലീസ് കോളേജിലേക്കുള്ള അപേക്ഷകൾ വർദ്ധിച്ചുവരുന്നതായും പോലീസ് പറഞ്ഞു.
പുതുതായി അലങ്കരിച്ച ഈ ഡബിൾ ഡെക്കർ ബസുകളിൽ 500 പേർക്ക് ഇരിക്കാമെന്നും, അതാണ് റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കൃത്യമായ സംഖ്യയെന്നും പോലീസ് പറയുന്നു.
20 ആഴ്ച ദൈർഘ്യമുള്ള കോഴ്സ് ജൂലൈ ആദ്യം മുതൽ ആരംഭിക്കും. മൂന്ന് മാസത്തിലധികം ഈ ബസ്സുകൾ നിരത്തിലുണ്ടാകും. കാന്റർബറി ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.