അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണി അഹമ്മദാബാദിലെത്തി.

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണി അഹമ്മദാബാദിലെത്തി. അഞ്ജലിയെയും മകളെയും കാണാനായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് യാത്ര തിരിച്ചത്.

ഭാര്യയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായാണ് വിജയ് രൂപാണി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുളള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കൾ. 2016 മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിയ്ക്കും ശേഷം രാജ്‌കോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.
മകൻ പൂജിത് രൂപാണിയും അഹമ്മദാബാദിൽ വെച്ച് നടന്ന ഒരു വാഹനാപകടത്തിലായിരുന്നു കൊല്ലപ്പെട്ടത്. പിന്നീട് പൂജിത് രൂപാണി മെമ്മോറിയൽ ട്രസ്റ്റ് ആരംഭിച്ച് മകൻറെ ഓർമയ്ക്കായി സേവന പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു വിജയ് രൂപാണിയുടെ കുടുംബം. എന്നാൽ രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ രൂപാണിയും കൊല്ലപ്പെടുന്നത്. 

അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. 

വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോർട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുമാണ് മരിച്ചത്. അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിൽ എത്തും.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !