മുംബൈ: മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് വിളിച്ചിരിക്കുന്നത്. പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കുന്നത്.ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്. പുലർച്ചെ 5.39 നാണ് എയർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത് എന്നാണ് റിപ്പോർട്ട്.
ഇന്നലെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്ന ഉടനെ ഇടിച്ചിറങ്ങിയിരുന്നു. അപകടത്തിൽ ഇതുവരെ വിമാനത്തിലുണ്ടായിരുന്ന 241 പേർ അടക്കം 265 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.