സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി.

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചില്ലായെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ളത് ശുദ്ധ അസംബന്ധമാണ്.

വര്‍ഗീയ വിവചനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് എം വി ഗോവിന്ദനും സഖാക്കളും ശ്രമിക്കുന്നതെന്നും അതിനായി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി ഷിഹാബ് പൂക്കോട്ടൂര്‍ ആരോപിച്ചു.വര്‍ഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്.

സമൂഹത്തില്‍ വര്‍ഗീയ ധ്രവീകരണം സൃഷ്ടിക്കാന്‍ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും.മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവല്‍ക്കരിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സിപിഐഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നത്.

ഇസ്ലാമോ ഫോബിയ നാള്‍ക്കുനാള്‍ കേരളത്തില്‍ ബലപ്പെട്ടുവരുന്നതില്‍ സി.പി.എം നല്‍കുന്ന സംഭാവന വളരെ വലുതാണ്.' ഷിഹാബ് പൂക്കോട്ടൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.കുറിപ്പിനൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദതുല്ലാഹ് ഹുസൈനി നടത്തിയ പ്രസ്താവനയും ഷിഹാബ് പൂക്കോട്ടൂര്‍ പങ്കുവെച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network