മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുന്‍ ഡിസിസി പ്രസിഡന്റും 2021ല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. 'അച്ഛാ നമ്മള് ജയിച്ചൂട്ടോ. അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം' എന്ന് നന്ദന ഫേസ്ബുക്കില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ വി വി പ്രകാശുമായി ബന്ധപ്പെടുത്തി പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്' എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്മാത്രവുമല്ല, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തത് പ്രചാരണത്തിലുടനീളം എല്‍ഡിഎഫ് ആയുധമാക്കിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറും വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്ത് പാലം വലിച്ചാണ് പ്രകാശ് തോറ്റതെന്ന പ്രചരണവുമുണ്ടായിരുന്നു.എന്നാല്‍ ഷൗക്കത്ത് എന്തിനാണ് പ്രകാശിന്റെ വീട് സന്ദര്‍ശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചത്. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം വിവാദങ്ങളുടെ സമയത്ത് പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.