അംബാനിയുടെ വലംകൈ എന്നറിയപ്പെടുന്ന സീനിയർ എക്‌സിക്യൂട്ടീവിൽ ഒരാൾ. റിലയൻസിൽ വൈസ് പ്രസിഡന്റ് വാർഷിക ശമ്പളം 75 കോടിയോളം രൂപ, പ്രകാശ് ഷായെ കുറിച്ച് കുറച്ച് കാലം മുമ്പ് വരെ ഇതായിരുന്നു ആൾകൾക്ക് അറിയാവുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് പ്രകാശ് ഷായും ഭാര്യ നൈൻ ഷായും ദീക്ഷ സ്വീകരിച്ചുകൊണ്ട് സന്യാസിമാരായി മാറിയത്
75 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സന്യാസിയായി മാറിയ പ്രകാശ് ഷായുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്രഹ്‌മചര്യ വ്രതം സ്വീകരിച്ച ഷാ മുംബൈയിലെ ബോറിവാലിയിലുള്ള ഗീതാഞ്ജലി ജൈന ക്ഷേത്രത്തിൽ നിന്നാണ് ദീക്ഷ സ്വീകരിച്ച് ജൈന സന്യാസിയായി മാറിയത്റിലയൻസ് ഇൻഡസ്ട്രീസിൽ വൈസ് പ്രസിഡന്റ് ആയിരുന്ന പ്രകാശ് ഷാ വർഷങ്ങളുടെ കോർപ്പറേറ്റ് ജീവിതത്തിന് ശേഷമാണ് ദീക്ഷ സ്വീകരിക്കാൻ തീരുമാനിച്ചത്. പ്രകാശ് ഷായുടെ രണ്ട് ആൺമക്കളിൽ ഒരാൾ നേരത്തെ 24 ാം വയസിൽ ദീക്ഷ സ്വീകരിച്ചിരുന്നു. മറ്റൊരു മകൻ കുടുംബ ജീവിതം സ്വീകരിച്ചു. ഗീതാഞ്ജലി നഗരിയിലെ പർവ്വണയിലായിരുന്നു പ്രകാശ് ഷായുടെ കുടുംബം താമസിച്ചിരുന്നത്.ഐഐടി ബോംബെയിൽ നിന്ന് കെമിക്കൽഎഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം നേടിയ പ്രകാശ് ഷാ പെറ്റ്‌കോക്ക് മാർക്കറ്റിംഗ്, ജാംനഗർ പെറ്റ്‌കോക്ക് ഗ്യാസിഫിക്കേഷൻ തുടങ്ങി നിരവധി പ്രോജക്ടുകൾ കൈകാര്യം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.