തൃശ്ശൂര്‍: മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ പരാക്രമം കാണിച്ച് യുവാവ്. സംഭവത്തിൽ വരവൂർ സ്വദേശി ഷനീഷ്ന് (32) എതിരെ കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തൃശ്ശൂര്‍ പാലക്കൽ ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു സംഭവം.യുവാവിനെ തടയാനെത്തിയ പ്രദേശവാസികളെ യുവാവ് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.