ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കല് തെരുവിലെ സമൂഹ മഠത്തില്‍ വന്‍ തീപിടിത്തം.
നാല് വീടുകളില്‍ തീപടര്‍ന്നു. ഒരു വീട് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.വീടുകളില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.സമീപവാസികളാണ് വീടുകള്‍ക്ക് തീപിടിച്ച കാര്യം പൊലീസിനേയും ഫയര്‍ഫോഴ്സിനേയും അറിയിച്ചത്. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആലപ്പുഴ മുല്ലയ്ക്കല് തെരുവിലെ സമൂഹ മഠത്തില്‍ വന്‍ തീപിടിത്തം
0
വെള്ളിയാഴ്ച, ജൂൺ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.