പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള വെബ്സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഐഐടി ഹൈദരാബാദ്, എആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.