തൃശ്ശൂർ: കാട്ടിലെ ജൈവവൈവിധ്യം വളർത്താൻ നാട്ടിലുള്ളവർക്ക് എന്തു പങ്ക് എന്ന് ചോദിക്കുന്നവരാകും ഭൂരിപക്ഷം. എന്നാൽ, കാട്ടിൽ പച്ചപ്പ് പടർത്താൻ വനംവകുപ്പ് ഒരുങ്ങുകയാണ്. തൈകൾ വെച്ചുപിടിപ്പിച്ചുള്ള പരമ്പരാഗതരീതി മാറ്റിപ്പിടിച്ച് വിത്തുണ്ട നിക്ഷേപിച്ചാണ് പുതിയ പരീക്ഷണം. ഇതുവഴി വനാതിർത്തികളിലെ വന്യമൃഗശല്യം ഒഴിവാക്കാനും കാടിന്റെ സ്വഭാവികത നിലനിർത്താനും കഴിയുമെന്നുമാണ് പ്രതീക്ഷ.
ജില്ലയിൽ അതിരപ്പിള്ളി വനമേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വനസംരക്ഷണസമിതിയംഗങ്ങളാണ് വിത്തുണ്ട തയ്യാറാക്കുന്നത്. വന്യജീവികൾക്ക് വെള്ളം കുടിക്കാൻ അതിരപ്പിള്ളി വനമേഖലയിൽ വനത്തിനുള്ളിൽ 20 കുളങ്ങളും തയ്യാറാക്കിയിട്ടുണ്ട്.നാട്ടിൽ ഇറങ്ങേണ്ട...തീറ്റ തരാംവനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വ്യാപകമായ വന്യമൃഗശല്യം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് വനംവകുപ്പ് പഠനം നടത്തിയിരുന്നു. വനത്തിൽ സ്വഭാവിക തീറ്റയും വെള്ളവും ലഭിക്കാനുള്ള സാധ്യതകൾ കുറഞ്ഞത് മൃഗങ്ങളുടെ നാടിറക്കത്തിന് കാരണമാകുന്നു എന്നായിരുന്നു റിപ്പോർട്ട്.
ഫലവൃക്ഷങ്ങളും പൈനാപ്പിൾ, വാഴ തുടങ്ങിയവ വനത്തോടുചേർന്ന് കൃഷി ചെയ്യുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ് നിർദേശിക്കുകയും ചെയ്തു. എന്നാൽ, ഇത് അപ്രായോഗികമാണെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് വന്യമൃഗങ്ങൾക്ക് പ്രിയപ്പെട്ട ഫലങ്ങൾ വനത്തിൽ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. ഒരു ഹെക്ടറിൽ 2000-2500 വിത്തുണ്ടകൾ ഇടാനാണ് നിർദേശം.
കാട്ടുതീ ബാധിച്ചതും മണ്ണിടിച്ചിൽ ഉണ്ടായതുമായ പ്രദേശങ്ങൾ, അധിനിവേശസസ്യങ്ങൾ വ്യാപിച്ച മേഖലകൾ, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങൾ എന്നിവിടങ്ങളിലാകും വിത്തുണ്ട ഇടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.