കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് കെ.എസ്.ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക പി.ജി.ബിന്ദുസ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദിയും പറഞ്ഞു.ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി, സ്കൂൾ മാനേജർ സി.വൽസല, എം.ടി.എ പ്രസിഡണ്ട് കെ.നുസൈബ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ, സ്റ്റാഫ് പ്രതിനിധി വി.പി.ജലജ, ടാറ്റ മോട്ടോഴ്സ് പ്രതിനിധി ശ്രീ.ശരത്, കെ.അബ്ദുറഹിമാൻ, പി. ഷിഹാബ്, കുമാരി കെ. നിരഞ്ജന, കുമാരി എ.പി.അയന എന്നിവർ പ്രസംഗിച്ചു.
പത്താം ക്ലാസ് ഫുൾ എപ്ലസ് നേടിയ കെ. നിരഞ്ജന, സംസ്ഥാന തല പത്രവായന വിജയി എ.പി.അയന എന്നിവരെയോഗത്തിൽ അനുമോദിച്ചു.
കൂടാതെ നല്ല രീതിയിൽ അവധിക്കാല പ്രവർത്തനം ചെയ്ത വിദ്യാർത്ഥികൾ, എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ എന്നിവരേയും അഭിനന്ദിച്ചു.പ്രതിഭ ഗ്രന്ഥശാല വിദ്യാലയത്തിന് ഒരു പ്രോജക്ടർ സമ്മാനിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.