ഉത്തരവ് ലംഘിച്ച് എംഎം മണി എംഎല്‍എയുടെ സഹോദരന്‍ എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍ പ്രവർത്തനം

സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഇടുക്കി അടിമാലിയില്‍ ഉത്തരവ് ലംഘിച്ച് സിപ് ലൈന്റെ പ്രവര്‍ത്തനം. എംഎം മണി എംഎല്‍എയുടെ സഹോദരന്‍ എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍ ആണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.


മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച മേഖലയാണിത്. ഉത്തരവ് മറികടന്നിട്ടും ജില്ലാ ഭരണകൂടം നടപടി എടുത്തിട്ടില്ല.
അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെന്ന സാഹസിക വിനോദ കേന്ദ്രമാണ് ഉത്തരവ് മറികടന്ന് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ സാഹസിക വിനോദങ്ങള്‍ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. മഴ കുറയുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം തഹസീല്‍ദാര്‍മാര്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ സമയത്ത് പോലും തഹസീല്‍ദാര്‍ സാഹസിക വിനോദങ്ങള്‍ തുടരാമെന്ന തീരുമാനമെടുത്തിട്ടില്ല. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറ്റെല്ലാ സിപ് ലൈനുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഹൈറേഞ്ച് സിപ് ലൈന്റെ പ്രവര്‍ത്തനം മാത്രം നിര്‍ബാധം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !