കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്.
കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. പോലീസും ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി സ്ഥലത്തെത്തി.
ഇൻഫോപാർക്ക് പോലീസിന്റെയും സി എസ് എഫിന്റെയും നേതൃത്വത്തിലാണ് കേന്ദ്രീയഭവനിൽ പരിശോധന നടത്തിയത്. ഇരുവിഭാഗത്തിന്റെയും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ഇന്നത്തെ ദിവസം അവധി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.