ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ(60) ആണ് മരിച്ചത്. എയർ ലീക്ക് പരിശോധിക്കാൻ മഡ്ഗാഡിന് ഇടയിലൂടെ തലയിട്ടപ്പോഴാണ് അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂർത്തിയായിരുന്നു. വാഹനം കൈമാറുന്നതിന് മുൻപേ എയർ ബലൂൺ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് തല കുടുങ്ങിയത്. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയർ ബലൂണിൽ സ്േ്രപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു സുകുമാരൻ.ഇതിനിടെ എയർ ബലൂൺ താഴുകയും വാഹനം തഴേക്ക് അമരുകയും ചെയ്യുകയായിരുന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെ കുടുങ്ങിപ്പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞാണ് സമീപവാസികൾ അപകടം കണ്ടത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുകുമാരൻ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.