ബര്‍ലിന്‍: മലയാളി വിദ്യാർഥി ജർമനിയിലെ ഡോർട്ട്മുണ്ടിൽ അന്തരിച്ചു.
പത്തനംതിട്ട റാന്നി പെരുനാട് കക്കാട് സ്വദേശി ദേവപ്രസാദ് (23) ആണ് മരിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. കക്കാട് കോയിക്കമണ്ണിൽ പുത്തൻവീട്ടിൽ (ദേവരാഗം) കെ.പി. പ്രസാദിന്റെയും (റിട്ട. അധ്യാപകൻ) പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏക മകനാണ്.ബോഹും റൂർ യൂണിവേഴ്സിറ്റിയിൽ ജിയോളജിയിൽ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു.ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ, റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ, നോർക്ക,ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപെടൽ മൃതദേഹം നാട്ടിലെത്തിക്കാൻ ഏറെ സഹായകമായി. കഴിഞ്ഞ ദിവസം ദേവപ്രസാദിന്റെ സുഹൃത്തുക്കൾ ഫ്രാങ്ക്ഫർട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.