"വീഴ്ചകളുടെയും അലംഭാവത്തിന്റെയും പ്രായശ്ചിത്തമായാണ് ഫയല്‍ അദാലത്തുകള്‍" മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലുണ്ടായ വീഴ്ചകളുടെയും അലംഭാവത്തിന്റെയും പ്രായശ്ചിത്തമായാണ് ഫയല്‍ അദാലത്തുകള്‍ വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എത്ര സങ്കീര്‍ണമായാലും പരിഹരിക്കാന്‍കഴിയാത്തതെന്ന മുന്‍വിധിയോടെ ജനങ്ങളുടെ പരാതികളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. കെജിഒഎ വജ്രജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ ഭരിക്കുന്നു, ജനങ്ങള്‍ ഭരിക്കപ്പെടുന്നു എന്ന സംസ്‌കാരം ഇവിടെയുണ്ട്. സര്‍ക്കാരും ജനങ്ങളും ഒന്നുതന്നെയാണ്. ജനങ്ങള്‍ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാര്‍. അതിനുള്ള ഇടപെടലുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുപോവാത്തതിനാലാണ് തുടരെത്തുടരെ ഫയല്‍ അദാലത്തുകള്‍ വേണ്ടിവരുന്നത് - മുഖ്യമന്ത്രി പറഞ്ഞു.

മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍, കെജിഒഎ സംസ്ഥാനപ്രസിഡന്റ് എസ്.ആര്‍. മോഹനചന്ദ്രന്‍, എന്‍ജിഒ യൂണിയന്‍ ജനറല്‍സെക്രട്ടറി എം.വി. ശശിധരന്‍ തുടങ്ങിയവരും സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !