ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമെന്ന് ഷീലാ സണ്ണി

തൃശ്ശൂർ: ചാലക്കുടി വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമെന്ന് ഷീലാ സണ്ണി. ഏഷ്യാനെറ്റ് ന്യൂസിനോട് ചാലക്കുടിയിൽ സംസാരിക്കുകയായിരുന്നു അവർ. ലിവിയയും നാരായണദാസും മാത്രമല്ല കേസിലെ പ്രതിയെന്നും തൻ്റെ മരുമകൾക്കും കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല സണ്ണി പറഞ്ഞു.

തന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കും ഇത്തരത്തിൽ ഒരു കടുംകൈ ചെയ്തതെന്ന് കരുതുന്നു. കേസ് ചുമത്തി ജയിലിലായ സമയത്ത് താൻ ഇറ്റലിയിലേക്ക് പോകുന്നതിനുള്ള ആലോചന നടക്കുകയായിരുന്നു. ബംഗളൂരുവിലായിരുന്നു അതിൻ്റെ അഭിമുഖം അടക്കമുള്ള കാര്യങ്ങൾ നടക്കേണ്ടിയിരുന്നത്. താൻ ബെംഗളൂരുവിൽ ചെന്നാൽ ലിവിയയും നാരായണ ദാസും തമ്മിലുള്ള ബന്ധം പുറത്തറിയുമെന്ന് അവർ സംശയിച്ചിരിക്കാമെന്നും ഷീല പ്രതികരിച്ചു.
ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ കേരളാ പൊലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.

ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ലിവിയ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ കുടുക്കിയ മുഖ്യ കണ്ണിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോഴാണ് ഇവർ ദുബായിലേക്ക് പോയത്. ലിവിയയെ നാളെ കേരളത്തിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !